02 November 2009

പിരിയേണ്ടി വരുന്ന സൗഹൃദം

കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ...
അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...
അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവെച്ചു.....


എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള്‍ ...??
എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്‌...?
പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !!
 അകലണം...!! അത്‌ കാലത്തി൯റെ തീരുമാനം...


ആ വെര്‍പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രയും
 അടുത്തുവെന്ന്‌...മനസിലാക്കിയെ
ന്ന്‌... , പരസ്പരം സ്നേഹിച്ചുവെന്ന്‌.....

ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുമ്പോഴും ,
 ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്തുപോകുകയാണ്‌...
" കഴിയുമോ അന്ന് , നമുക്ക്‌ അത്‌ സഹിക്കാന്‍..??"


എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും
 ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു...
സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി...


""പിരിയേണ്ടി വരുന്ന സൗഹൃദം ""


!!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത ...
എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസി൯റെ വേദന...!!!!!!
 

No comments:

Post a Comment